ദൈവദാസനായ
കനീസിയൂസച്ചന്‍
ദൈവേഷ്ടം…അതുമാത്രം…അതു മുഴുവന്‍

ആമുഖം
ദൈവദാസനായ കനീസിയൂസച്ചന്‍ ജപമാല ഭക്തനാണ്. കനീസിയൂസച്ചന്‍റെ സമര്‍പ്പണ ജീവിതത്തില്‍ മാതൃകയും മാതാവും മുന്നോടിയും പ. കന്യകാ മറിയമായിരുന്നു. കനീസിയൂസന്‍കുറിച്ചു വയ്ക്കുന്നു. “അങ്ങയുടെ ഇളയ മക്കളായ ഞങ്ങളും ഗതിവിഗതികളെല്ലാം അചഞ്ചല വിശ്വാസത്തോടെ അഭിമുഖീകരിച്ച് തീര്‍ത്ഥയാത്രയില്‍ വിജയം കൈവരിക്കാന്‍ പ. മറിയമെതമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ.” ഈ ജപമാല പ്രാര്‍ഥനയ്ക്ക് കനീസിയൂസച്ചന്‍ പേരിട്ടിരിക്കുന്നത് ” ത്രിമുഖ ജപമാലയെന്നാണ് .” ഓരോ ദശകങ്ങളിലും മൂന്ന് ൂപകങ്ങള്‍ വീതം ധ്യാനത്തിനും പ്രാര്‍ഥനയ്ക്കുമായി സമര്‍പ്പിച്ചിക്കുന്നു. ഈശോയിലേയ്ക്ക് വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദൈവദാസനായ കനീസിയൂസച്ചന്‍ എഴുതി തയ്യാറാക്കിയ ഈ ജപമാല ഏറെ ഉപകരിക്കും. പ. അമ്മയുടെ മാധ്യസ്ഥവും,ദൈവദാസനായ കനീസിയൂസച്ചന്‍റെ പ്രാര്‍ഥനകളും നമ്മുടെ ജീവിതവഴിയില്‍ എന്നും അനുഗ്രഹമായിത്തീരട്ടെ. ഈ ജപമാല പ്രാര്‍ഥനകളിലൂടെ കടന്നു പോകുന്ന വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും ധാരാളം ദൈവാനുഗ്രഹം ലഭിക്കട്ടെ.

വൈസ് – പോസ്റ്റുലേറ്റര്‍
അമ്പഴക്കാട് ആശ്രമം

ത്രിമുഖ ജപമാല

പ്രാരംഭ ജപം
വിശ്വാസത്തിന്‍റെയും സന്യാസ സമര്‍പ്പണത്തിന്‍റെയും തീര്‍ത്ഥയാത്രയില്‍ ഞങ്ങളുടെ മുന്നോടിയും മാതൃകയും മാതാവുമായ പ. കന്യകാമറിയമെ അങ്ങയുടെ തീര്‍ത്ഥയാത്രയുടെ വിവിധ ഘട്ടങ്ങളിലൂടെ ആത്മനാ അങ്ങയെ അനുധാവനം ചെയ്യുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സെഹിയോന്‍ ഊട്ടുശാലയില്‍വച്ച് ശ്ലീഹന്മാരോട് ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് അവരെ അങ്ങ് ധ്യാനനിരതരാക്കിയല്ലോ. അപ്പോള്‍ അവര്‍ക്കുണ്ടായ ദിവ്യാനുഭവം ഈ തീര്‍ത്ഥ യാത്രയില്‍ ഞങ്ങള്‍ക്കും നല്കുമാറാകണമെ. കര്‍ത്താവായ ദൈവമേ, ഈ തീര്‍ത്ഥയാത്ര വഴി പ. അമ്മയെപ്പോലെ അങ്ങയുടെ ദിവ്യരഹസ്യങ്ങളിലേക്കുള്ള ഉള്‍ക്കാഴ്ചയില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,. ആമ്മേന്‍
1 സ്വര്‍ഗ്ഗ. 3 നന്മ .1 ത്രിത്വ.

ഒന്നാം ദശകം
മൂന്ന് സന്ദേശങ്ങള്‍: നസ്രസ്സില്‍/
ഗത്സെമനിയില്‍/ കല്ലറയിങ്കല്‍

1. ഗബ്രിയേല്‍ ദൂതന്‍ വഴി പിതാവായ ദൈവം,പ. കന്യക അനുഗ്രഹീതയാണെന്നും അവളില്‍നിന്നും ജനിക്കാനിരിക്കുന്നത്ദൈവസുത നാണണെന്നും ഉറപ്പു നല്‍കുന്നു. അവാച്യമായ ആനന്ദ ത്തിന്‍റെ സന്ദേശം!
2. പക്ഷെ തുടര്‍ന്നു നടന്ന സംഭവങ്ങള്‍ മുന്‍പറഞ്ഞ സന്ദേശത്തെ ചോദ്യം ചെയ്യാവുന്നവയായിരുന്നു. ബേത്ലെഹെത്തേയ്ക്കുള്ള ക്ലേശകരമായയാത്ര, ബേത്ലെഹെത്തെ തിരസ്ക്കരണം, പുല്‍ക്കൂട്ടിലെ പിറവി, ഹേറോദേസിന്‍റെ ക്രൂരതയെ ഭയന്നുള്ള പലായനം, നസ്രസ്സിലെ സുദീര്‍ഘമായ രഹസ്യജീവിതം, പരസ്യജീവിതകാലത്ത് യഹൂദډാരുടെ മര്‍ദ്ദനപരിപാടികള്‍, അവസാനം ഗത്സേമിനിയിലെ മരണവേദന. പിതാവിനോടുള്ളയാചന. അതിന് മാലാഖവഴി പിതാവു നല്കുന്ന സന്ദേശം ആരുടെയും വിശ്വാസത്തെ പിടിച്ചു കുലുക്കാവുന്ന തിക്താനുഭവങ്ങള്‍.
3. പിതാവായ ദൈവം മാലാഖമാര്‍ വഴി നല്കുന്ന മൂന്നാമത്തെ സന്ദേശം ക്രൂശിതനായ മനുഷ്യ പുത്രന്‍ മഹത്വപൂര്‍ണ്ണനായി ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ്. അവിടുന്ന് ഇവിടെയില്ല; അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഇതായിരുന്നു കല്ലറ സന്ദര്‍ശിക്കാനെത്തിയ സ്ത്രീകള്‍ക്ക് മാലാഖാമാര്‍ നല്കിയ സന്ദേശം! ڇസ്വര്‍ല്ലോക രാജ്ഞീ! ആനന്ദിച്ചാലും!ڈ അങ്ങയുടെ അചഞ്ചല വിശ്വാസത്തിന്‍റെ അവസാന വിജയം അിിന്ത്യമായ പുനരുത്ഥാനം!
ഈ മൂന്നു സന്ദേശങ്ങളെയും പറ്റി ധ്യാനിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം.

1 സ്വര്‍ഗ. 10 നډ. 1 ത്രിത്വ.

രണ്ടാം ദശകം
മൂന്നു ചിത്രങ്ങള്‍: ഈശോ
അനുഗ്രഹീതന്‍/ ദുര്‍ഭഗരില്‍ ദുര്‍ഭഗന്‍/
അനുഗ്രഹദായകന്‍!

1. ഈശോ പരിശുദ്ധകന്യകയുടെ ഉദരത്തിലായിരിക്കുമ്പോള്‍ തന്നെ പരിശുദ്ധാരൂപിയാല്‍ പ്രചോദിതയായ ഏലീശ്വാ അവിടുത്തെ അനുഗ്രഹീതന്‍. എന്ന് വിശേഷിപ്പിച്ചു: .നിന്‍റെ ഉദരഫലവും അനുഗ്രഹീതമാകുന്നു. മറിയത്തിന്‍റെ പ്രത്യുത്തരം: .ഞാനെന്‍ നാഥനെ വാഴ്ത്തുന്നു എന്നുതുടങ്ങുന്ന വിശ്വോത്തരഗീതം!
2. പക്ഷെ പീലാത്തോസിന്‍റെ കല്‍ത്തളത്തില്‍ ഈശോ പ്രത്യക്ഷപ്പെടുന്നത് ദുര്‍ഭഗരില്‍ ദുര്‍ഭഗനായിട്ടാണ്. പടയാളികള്‍ അവിടുത്തെ അതിരുകടന്ന് നിര്‍ദ്ദയം പ്രഹരിച്ചു. പീലാത്തോസ് അവി
ടുത്തെ ജനസമക്ഷം നിറുത്തി പറഞ്ഞു: .ഇതാ മനുഷ്യന്‍!. ഈ മനുഷ്യകോലം നഷ്ടപ്പെട്ട മനുഷ്യന്‍ എന്ന സാരം, ലോകത്തിന്‍റെ മുമ്പില്‍ മറിയം ദുര്‍ഭഗനായ മനുഷ്യന്‍റെ ദുര്‍ഭഗയായ മാതാവ്! മറിയത്തിന്‍റെ വിശ്വാസം അചഞ്ചലമായിരുന്നു. ڇഅല്ലയോ സ്ത്രീ, നിന്‍റെ വിശ്വാസം എത്രയോ വലുത്!ڈ
3 നാല്പതിലേറെ ദിവസങ്ങള്‍ കടന്നുപോയി. അന്ന് ഈശോ ഒലിവ് മലമുകളില്‍ സ്വന്തപ്പെട്ടവരുടെ ഇടയില്‍ നിന്ന് മഹത്വപൂര്‍ണ്ണതയോടെ ഉയര്‍ത്തു. ലോകത്തെ മുഴുവന്‍ ശത്രുക്കളെയും മിത്രങ്ങളെയും ആശീര്‍വ്വദിച്ചുകൊണ്ട് അവിടുന്നു പിതാവിന്‍റെ പക്കലേക്ക് വിഹായസ്സിലൂടെ ഉയര്‍ന്ന് മറഞ്ഞു. മാതൃഹൃദയത്തെ ആനന്ദത്താല്‍ പുളകം കൊള്ളിച്ച ചിത്രം! അനുഗ്രഹദായകനായ ഈശോ!
ഈ മൂന്ന് സന്ദേശങ്ങളെയും പറ്റി ധ്യാനിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം
1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ.

മൂന്നാം ദശകം
ഈശോ/രാജാധിരാജന്‍/പരിഹാസരാജാവ്/
ലോകൈകസാമ്രാട്ട്!

1 ആകാശത്തില്‍ ദൈവദൂതډാരും പുല്‍ക്കൂട്ടില്‍ ആട്ടിടയډാരും എളിയ വസതിയില്‍ ജ്യോതിഷവിദ്വാډാരും ദിവ്യശിശുവിനെ ലോകം പ്രതീക്ഷിച്ചിരുന്ന രാജാവായി മിശിഹാ കര്‍ത്താവായി ആരാധിച്ചു. അതെ, ഗബ്രിയേല്‍ ദൂതന്‍ വഴി പിതാവ് മുന്‍കൂട്ടി അറിയിച്ചു. ദാവീദിന്‍റെ സിംഹാസനത്തില്‍ എന്നാളും ഭരണം നടത്താനുള്ള രാജാവ്! അമ്മയുടെ മനം
കുളിര്‍പ്പിച്ച അനുഭവങ്ങള്‍.
2. പക്ഷെ കാലാന്തരത്തില്‍ പീലാത്തോസിന്‍റെ പടയാളികള്‍ അവിടുത്തെ ചുവപ്പ് വസ്ത്രംധരിപ്പിച്ച് കയ്യില്‍ ഞാങ്ങണ പിടിപ്പിച്ച് തലയില്‍ മുള്‍മുടി തറച്ച് മുഖത്തുതുപ്പി പരിഹസിച്ചൂ. ڇയൂദډാരുടെ രാജാവേ സ്വസ്തി!ڈ.എന്ന അഭിവാദനത്തോടെ അവര്‍ ഞാങ്ങണകൊണ്ട് അവിടുത്തെ ശിരസ്സില്‍ അടിച്ചു. പ. അമ്മയുടെ ഹൃദയത്തെ പിളര്‍ന്ന സംഭവം !
3 താമസിയാതെ പന്തക്കുസ്താ തിരുന്നാള്‍ സമാഗതമായി; അവിടുത്തെ ആഗോള വ്യാപകമായ സാമ്രാജ്യത്തിന്‍റെ പ്രഖ്യാപന ദിവസം! ശ്ലീഹډാര്‍ പരിശുദ്ധാത്മാവിനെകൊണ്ട് നിറഞ്ഞ് ഈശോയുടെ രാജ്യം പ്രഖ്യാപിക്കാന്‍ തുടങ്ങിയ ദിവസം. ഔദ്യോഗിക വക്താവായ പത്രോസിന്‍റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഏകദേശം മൂവ്വായിരം ആളുകള്‍ ആ ദിവസം തന്നെ ഈശോയുടെ സാമ്രാജ്യത്തിലെ അംഗങ്ങളായി. പ. കന്യക ഈ സാമ്രാജ്യത്തിന്‍റെ മാതാവായി വണങ്ങപ്പെടാനും തുടങ്ങി.
ഈ മൂന്ന് സന്ദേശങ്ങളെയും പറ്റി ധ്യാനിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം.
1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ.

നാലാം ദശകം
ഭൗമിക ജറുസലെമിന്‍റെ അസ്ഥിരത അതിനെ ദുര്‍ഭഗയാക്കുന്നു. അത് ആദ്യം ലോക രക്ഷകനെ സ്വീകരിച്ചു; പിന്നീട് അവിടുത്തെ തിരസ്കരിച്ചു; തډൂലം അത് എന്നേയ്ക്കുമായി സ്വര്‍ഗീയ ജറുസലെമിന് വഴി മാറിക്കൊടുക്കേണ്ടിവന്നു.

1. നൂറ്റാണ്ടുകളായി ജറുസലെം കാത്തിരുന്ന രക്ഷകനെ നീതിമാനായ ശിമയോന്‍ തിരിച്ചറിഞ്ഞു. ശിശുവിനെ കരങ്ങളിലെടുത്ത് അദ്ദേഹം നിര്‍വൃതിയില്‍ ലയിച്ചു. അമ്മയുടെ ഹ്യദയവും നിര്‍വൃതിയിലാണ്ടുപോയ നിമിഷങ്ങള്‍!
2 പക്ഷേ കാലാന്തരത്തില്‍ അതെ ജറുസലെം തന്‍റെ രക്ഷകനെ നാടുകടത്തി. അവിടുത്തെ സാന്നിദ്ധ്യം ജറുസലെമിന്‍റെ വിശുദ്ധിക്ക് അയോഗ്യമാണെന്ന് അവള്‍ വിധിച്ചു. തډൂലം ഈശോ മരണവിധിക്കര്‍ഹനായി. തകര്‍ന്ന ഹ്യദയത്തോടെ അമ്മ അചഞ്ചലയായി മകനെ അനുഗമിച്ചു. ڇജറുസലെം, ജറൂസലെം!ڈ ആ വിലാപം ഇന്നും അന്തരീക്ഷത്തില്‍ മൃദുലമായി മുഴങ്ങുന്നു.
3 ദുര്‍ഭഗയായിത്തീര്‍ന്ന ജറുസലെം പിന്നീട് മനസ്സിലാക്കുന്നു: അവളല്ല സാക്ഷാല്‍ ജറുസലെം എന്ന്. സ്വര്‍ഗ്ഗീയ ജറുസലെമിന്‍റെ പ്രതീകം മാത്രമായിരുന്നു അവള്‍! അവള്‍ നാടുകടത്തിയ രക്ഷകന്‍ സ്വര്‍ഗ്ഗീയ ജറുസലെം തുറന്ന് തന്നെ വിശ്വസ്തതാപൂര്‍വ്വം അനുഗമിച്ച തന്‍റെ അമ്മയെ സാഘോഷം ദൈവദൂതഗണങ്ങളാല്‍ സമാവ്രതയായി സ്വീകരിക്കുന്നു. ڇഇന്ന് മുതല്‍ എല്ലാ തലമുറയും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തുംڈ ഈ വാക്കുകളുടെ സംപൂണ്ണമായ സാക്ഷാ ത്ക്കാരം!
ഈ മൂന്നു സന്ദേശങ്ങളെയും പറ്റി ധ്യാനിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം
1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ.

അഞ്ചാം ദശകം
ജറുസലെം പണ്ഡിതډാരുടെ പൊള്ളത്തരം/അമ്മയുടെ സുസ്ഥിരത!

1. ജറുസലെം പണ്ഡിതډാര്‍ വെറും പന്ത്രണ്ടുകാരനായ ഈശോയുടെ ഗ്രഹണശക്തിയിലും മറുപടികളിലും വിസ്മയിക്കുന്നതു കണ്ടപ്പോള്‍ അമ്മയുടെ ഹൃദയം അഭിമാനം കൊണ്ടു തുടിച്ചു.
2. പക്ഷെ അതേ പണ്ഡിതډാര്‍ കാല്‍വരിയിലെ കുരിശില്‍ അവിടുത്തെ നിസ്സഹായനായി കണ്ടപ്പോള്‍ അവിടുത്തെ അതിരുകടന്ന് പരിഹസിച്ചു. ഈശോ നിശബ്ദത പാലിക്കുകമാത്രം ചെയ്തു. അമ്മയുടെ ഹൃദയം വ്രണിതമായി. പക്ഷെ അചഞ്ചലമായ വിശ്വസ്തതയോടെ അമ്മ കുരിശിന്‍ ചുവട്ടില്‍ നിലകൊണ്ടു.ധീരവതിയായ സ്ത്രീ! അവളെ ആശ്വസിപ്പിക്കാന്‍ ആ നിമിഷത്തില്‍ ദിവ്യസുതന്‍ മറന്നില്ല. തന്നില്‍ വിശ്വസിക്കാനിരിക്കുന്നവരുടെയെല്ലാം കന്യകാമാതാവായി അവളെ അവിടുന്നുയര്‍ത്തി. ڇസ്ത്രീ!- അല്ലയോ മഹോന്നതമായ സ്ത്രീ! എന്ന് സാരം! – ڇഇതാ നിന്‍റെ മകന്‍!ڈ.
3. ഉയിര്‍പ്പിന്‍റെ മഹത്വത്തിലും ഈശോ ജറുസലെം പണ്ഡിതډാരോട് മൗനം പാലിച്ചൂ. അനേകരെ നേടിയെടുത്ത അതിനിഗൂഡമായ! മൗനം എവിടെയും എപ്പോഴും ദിവ്യസുതനോട് വിശ്വസ്തത പാലിച്ച അമ്മയെ പിതാവ് സ്വര്‍ഗ്ഗത്തില്‍ ത്രിലോകരാജ്ഞിയായി മുടിധരിപ്പിക്കു ന്നതോടുകൂടി അമ്മയുടെ വിശ്വാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും തീര്‍ത്ഥയാത്ര ഫലമണിയുന്നു.
ഈ മൂന്ന് സന്ദേശങ്ങളെയും പറ്റി ധ്യാനിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം
1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ.

ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, അനുഗ്രഹിക്കണമേ,
കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ,
അവതരിച്ച ദൈവപുത്രന്‍റെ മാതാവേ,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകേ,
മിശിഹായുടെ മാതാവേ,
പ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യാത്വത്തില്‍ ഭംഗംവരാത്ത മാതാവേ,
സ്നേഹത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സത്ുദ്ധിയുടെ മാതാവേ,
സൃഷ്ടാവിന്‍റെ മാതാവേ,
രക്ഷകന്‍റെ മാതാവേ,
വിവേകവതിയായ കന്യകയേ,
വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകയേ,
സ്തുതിക്കു യോഗ്യയായ കന്യകയേ,
വല്ലഭയായ കന്യകയേ,
വിശ്വസ്തയായ കന്യകയേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ ആനന്ദത്തിന്‍റെ കാരണമേ,
ആദ്ധ്യാത്മിക പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ,
ദാവീദിന്‍റെ കോട്ടയേ,
നിര്‍മ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പേടകമേ,
സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞീ,
പൂര്‍വ്വ പിതാക്കډാരുടെ രാജ്ഞീ,
പ്രവാചകډാരുടെ രാജ്ഞീ,
ശ്ലീഹډാരുടെ രാജ്ഞീ,
രക്തസാക്ഷികളുടെ രാജ്ഞീ,
വന്ദകډാരുടെ രാജ്ഞീ,
കന്യകകളുടെ രാജ്ഞീ,
സകല വിശുദ്ധരുടെ രാജ്ഞീ,
അമലോത്ഭവ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
സമാധാനത്തിന്‍റെ രാജ്ഞീ,
സ്വര്‍ഗ്ഗാരോപിത രാജ്ഞീ,
കര്‍മ്മലസഭയുടെ രാജ്ഞീ,
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെ
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമെ

പ്രാര്‍ത്ഥിക്കാം

ദൈവത്തിന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ സംരക്ഷിക്കണമേ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ അര്‍ഹരാകുവാന്‍,
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനജപം

നമുക്കു പ്രാര്‍ത്ഥിക്കാം വിശ്വാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും തീര്‍ത്ഥയാത്രയില്‍ വിജയം വരിച്ച പ. കന്യകാ മാതാവേ, ڇഇതാ കര്‍ത്താവിന്‍റെ ദാസി!ڈ. എന്ന് പ്രത്യുത്തരത്തിന്‍റെ നിമിഷം മുതല്‍ കര്‍ത്താവ് അങ്ങയോടുകൂടെ ഉണ്ടായിരുന്നു. അങ്ങ് സ്ത്രീ കളില്‍ അനുഗ്രഹീതയായിരുന്നു; അങ്ങയുടെ ഉദരഫലമായ ഈശോയും അനുഗ്രഹീതനായി രുന്നു.
ഈ വസ്തുതകളില്‍ ഇരുള്‍ പരത്തുന്നതും അവയെ നിശ്ശേഷം നിഷ്പ്രഭമാക്കുന്നതുമായ അനേകമനേകം അനുഭവങ്ങള്‍ അങ്ങയെ അഭിമുഖീകരിച്ചൂ. അപ്പോഴെല്ലാം അങ്ങയുടെ ഹ്യദയത്തുടിപ്പുകളിലൂടെ ڇഇതാ കര്‍ത്താവിന്‍റെ ദാസി!ڈ എന്ന സുദൃഢ വാക്കുകള്‍ മൃദുലമായതരംഗങ്ങള്‍ വഴി പിതാവിന്‍റെ സന്നിധിയിലെ ത്തിക്കൊണ്ടിരുന്നു. അതില്‍ സംപ്രീതനായ പിതാവിന്‍റെ മാലാഖമാര്‍ ആകാശത്തില്‍ ആലപിച്ചുകാണും: ڇഅല്ലയോ സ്ത്രീ! നിന്‍റെ വിശ്വാ സം എത്രയോ വലുത്!ڈ എന്ന സ്തുതി കീര്‍ത്തനം!
ഈശോയുടെ വേദനിക്കുന്ന ഹ്യദയത്തിന് അമ്മയുടെ അചഞ്ചലവിശ്വാസം ആശ്വാസം പകര്‍ന്ന ശീതളതൈലമായിത്തീര്‍ന്നു. സംപ്രീതനായ അവിടുന്ന് തന്‍റെ വിശ്വാസികളുടെ കന്യാമാതൃത്വവും സ്വര്‍ഗ്ഗാരോപണ മഹത്വവും സ്വര്‍ഗ്ഗത്തിലെ കിരീടധാരണവും വഴി അങ്ങയെ ബഹുമാനിച്ചു.
. അങ്ങയുടെ ഇളയ മക്കളായ ഞങ്ങളും ഗതിവിഗതികളെല്ലാം അചഞ്ചല വിശ്വാസത്തോ ടെ അഭിമുഖികരിച്ച് തീര്‍ത്ഥയാത്രയില്‍ വിജയം കൈവരിക്കുവാന്‍ പ. മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേ ക്ഷിക്കണമെ.
ആമ്മേന്‍

നാമകരണജപം

സ്നേഹപിതാവായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേ എളിയ ദാസനായ കനീസിയൂസച്ചന്‍ വഴി അങ്ങ് നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. ഏതു പ്രതിസന്ധിയിലും ദൈവേഷ്ടം മുഴുവനായി നിറവേറ്റുവാന്‍ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്‍റെ മാതൃക, അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്ക് പ്രചോദനമാകട്ടെ. വചനത്തിന് അനുസൃതമായി ജീവിക്കുവാനും വചനം പ്രഘോഷിക്കുവാനും കനീസിയൂസച്ചന്‍ പ്രകടമാക്കിയ തീക്ഷ്ണത ഞങ്ങളുടെ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ അനുഗ്രഹിക്കണമെ. നല്ലവനായ ദൈവമേ, അങ്ങേ മഹത്വത്തിനായി കനീസിയൂസച്ചന്‍ അള്‍ത്താരയില്‍ വണങ്ങപ്പെടുന്നതിന് ഇടവരുത്തണമേ. അദ്ദേഹത്തിന്‍റെ മാധ്യസ്ഥം വഴി ഞങ്ങള്‍ അപേക്ഷിക്കുന്ന പ്രത്യേക അനുഗ്രഹങ്ങള്‍…….. അങ്ങ് ഞങ്ങള്‍ക്ക് നല്‍കണമെ. ഈ അപേക്ഷകള്‍ പരി. കര്‍മ്മലനാഥയും, വി. ചാവറയച്ചനും വഴി, കര്‍ത്താവീശോ മിശിഹായുടെ നാമത്തില്‍ അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
1 സ്വര്‍ഗ. 1 നډ. 1 ത്രിത്വ . ആമ്മേന്‍.
നാമകരണജപം

THE VICE – POSTULATOR
ST. TERESA’S MONASTERY
Kottackal, Mala P.O., Kottamuri, Thrissur – 680 732
Tel : 0480 – 289025, 2891080, Mob : 9539444156