slider1
slider2
slider3

Photos

Canonization

Prayer Request

Video

Audio

WELCOME TO OUR WEBSITE

ദൈവദാസനായ കനീസിയൂസച്ചൻ

ദൈവേഷ്ടം.... അതുമാത്രം.... അതു മുഴുവൻ

വിശുദ്ധിയും വിജ്ഞാനവും സമഞജസമായി സമ്മേളിച്ച ആചാര്യ ശ്രേഷ്ഠനായിരുന്നു ദൈവദാസനായ കനീസിയൂസച്ചന്‍. 1914 മെയ് 12 ന് തൃശ്ശൂര്‍ ജില്ലയില്‍ ആനന്ദപുരത്ത് തെക്കേക്കര പൊതപറമ്പില്‍ ലോനപ്പന്‍റെയും ഭാര്യ മറിയത്തിന്‍റെയും മകനായി കനീസിയൂസച്ചന്‍ ജനിച്ചു. ദൈവേഷ്ടം-അത് മുഴുവന്‍-അത് മാത്രം എന്നതായിരുന്നു മാതാപിതാക്കളുടെ ആദര്‍ശം. ഈ ജീവിതദര്‍ശനം തന്നെയായിരുന്നു കനീസിയൂസച്ചന്‍റെ ആപ്തവാക്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സി.എം.ഐ സഭയില്‍ 1936 നവംബര്‍ 24-ാം തിയ്യതി ആദ്യ വ്രതം അനുഷ്ഠിച്ചു. കോട്ടയ്ക്കല്‍ (അമ്പഴക്കാട്) കോവേന്തയില്‍ പ്രാഥമിക സന്യാസ പരിശീലനവും പൂര്‍ത്തിയാക്കി. 1942 ഡിസംബര്‍ 21-ാം തിയ്യതി പൗരോഹിത്യവും സ്വീകരിച്ചു. ഉപരിപഠനം ശ്രീലങ്കയിലെ കാന്‍ഡിയിലും റോമിലും നടത്തി. വിശുദ്ധഗ്രന്ഥ പഠനത്തില്‍ 1952-ല്‍ ഡോക്ടറേറ്റ് നേടിയ ജ്ഞാനിയാണ് ദൈവദാസനായ കനീസിയൂസച്ചന്‍. ഉത്തമډാരായ ഗുരുക്കډാരുടെ ശിഷ്യത്വവും മാതൃകയും വിശുദ്ധിലും വിജ്ഞാനത്തിലും വിനയത്തിലും വിശ്വസ്തതയിലും അദ്ദേഹത്തെ വളര്‍ത്തി ഉയര്‍ത്തി.സി.എം.ഐ സഭയില്‍ വിശ്വസ്ത സേവനരംഗങ്ങളില്‍ ജ്വലിച്ചു നിന്നിരുന്ന സഭാശുശ്രൂഷകനായിരുന്നു ദൈവദാസനായ കനീസിയൂസച്ചന്‍.

നാഴികക്കല്ലുകൾ

  • 1914 മെയ് 12 – ജനനം, ആനന്ദപുരം
  • 1934 – 1935 – നവസന്ന്യാസി, അമ്പഴക്കാട്
  • 1934 നവം 23 – സഭാവസ്ത്രസ്വീകരണം
  • 1935 നവം 24 – ആദ്യവ്രതം
  • 1935 – 1936 – റെക്ട്വറിക്, ഭാഷാപഠനം, കൂനമ്മാവ്
  • 1936 – 1942 – സെമിനാരി പഠനം, മംഗലാപുരം
  • 1942 ഡിസം 21 – പൗരോഹിത്യ സ്വീകരണം, മംഗലാപുരം
  • 1944 – 1945 – ഡി.ഡി.പഠനം, കാന്‍ഡി
  • 1945 – 1948 – സെമിനാരി പ്രഫസ്സര്‍, ചെത്തിപ്പുഴ

ഗാലറി